ഡോക്യുമെന്ററിയുമായി ബിബിസി റെയ്ഡിന് ബന്ധമില്ല; നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ: കെ സുരേന്ദ്രൻ

single-img
14 February 2023

രാജ്യത്തെ വിവിധ ബിബിസി ഓഫീസുകളില്‍ കേന്ദ്ര ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയുമായി റെയ്ഡിന് ബന്ധമില്ല. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടേയെന്നും റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇതോടൊപ്പം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുരേന്ദ്രന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് കാരണം സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയ്ക്ക് എന്തിനാണിത്ര ഭയമെന്നും കേരളത്തില്‍ മുഖ്യമന്ത്രിയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.

ഇത്രയധികം വാഹന അകമ്പടിയോടെയും സുരക്ഷ ഒരുക്കേണ്ടതുമായ എന്ത് സാഹചര്യമാണുള്ളതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രി വെളിയില്‍ ഇറങ്ങുന്നത് പരിപാടികള്‍ക്ക് മാത്രമാണ്. ഒന്നുകില്‍ മുഖ്യമന്ത്രി യാത്ര അവസാനിപ്പിക്കണം. ഇരട്ട ചങ്കന്‍ എന്ന് വെറുതെ പറയുന്നതാണ്. മുഖ്യമന്ത്രി ഒരു ഭീരുവായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.