പ്രേക്ഷകർ ഒരേ സ്വരത്തിൽ മൂളുന്നു മിഥുനം മധുരം അനുരാഗത്തിലെ അടുത്ത ഗാനമെത്തി

single-img
20 April 2023

വിധുപ്രതാപിന്റെയും മൃദുലാവാര്യരുടെയും മധുര സ്വരത്തിൽ അനുരാഗത്തിലെ മിഥുനം മധുരം  എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സത്യം ഓഡിയോ സിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തിറങ്ങി. നിരവധി ഹിറ്റ് ഷോട്ട് ഫിലിമുകൾക്കും ആൽബം സോങ്ങുകൾക്കും സംഗീതമൊരുക്കി പ്രശ്സതനായ ജോയൽ ജോൺസാണ് ഈ സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകി പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന തമിഴ്  മെലഡി ഗാനം “യെഥുവോ ഒൺട്ര്..” 

യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. രണ്ട് മില്യണ് മുകളിൽ കാഴ്ച്ചക്കാരെയാണ് ഗാനം നേടിയെടുത്തത്. ആദ്യ ഗാനത്തിന് ലഭിച്ച അതെ സ്വീകാര്യതയാണ് ഇപ്പോൾ കാഴ്ച്ചക്കാർക്കിടയിൽ ഈ ഗാനത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. ടിറ്റോ പി തങ്കച്ചനാണ് ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ബാല,ഗോഡ്ഫ്രി ഇമാനുവൽ ,അബ്ജാക്ഷ് കെ എസ് , ബാലു തങ്കച്ചൻ ഡോൺ തങ്കച്ചൻ തുടങ്ങിയവരാണ് പാട്ടിന്റെ മറ്റ് അണിയറ പ്രവർത്തകർ ഷഹദ് നിലമ്പുറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “അനുരാഗം” അടുത്ത മാസം അഞ്ചിന് പ്രദർശനത്തിനെത്തും. വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം. അനുരാഗം സിനിമയുടെ രചന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസിന്റെതാണ്. ഗൗതംവാസുദേവ മേനോൻ , ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.

സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹൻ രാജ് ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്.  കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ് -ഫസൽ എ ബക്കർ,കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ് – മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്.