കള്ള വോട്ട് ചെയ്യാന്‍ ഗ്രേസ് ആന്‍റണി; ശ്രീനാഥ് ഭാസിയുടെ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’യുടെ ടീസര്‍ എത്തി

single-img
28 October 2022

ശ്രീനാഥ്‌ ഭാസി, ആൻ ശീതൾ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന സിനിമയുടെ ടീസര്‍ ഇന്ന് പുറത്തെത്തി. ഇരുവർക്കും പുറമെ സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗ്രേസ് ആന്‍റണിയാണ് ടീസറില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നത്.

വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട മൂന്ന് പേരുകളിലും, മൂന്ന് വേഷവിധാനങ്ങളിലും കള്ള വോട്ട് ചെയ്യാന്‍ എത്തുകയാണ് ടീസറില്‍ ഗ്രേസിന്‍റെ കഥാപാത്രം. ബിജിത്ത് ബാലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു കുടുംബ, ഹാസ്യ ചിത്രമാണെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.

ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന നാലാമത് ചിത്രം ആണ് ഇത്. വെള്ളം, അപ്പൻ എന്നീ ചിത്രങ്ങളാണ് ഇതിനു മുൻപ്‌ ഈ ബാനര്‍ നിര്‍മ്മിച്ചത്. രസ്ന പവിത്രൻ, അലൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമ്മല്‍ പാലാഴി, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.