ആഡംബര വാഹനങ്ങളുടെ നികുതി കുറയ്ക്കണം; വാഹന നിര്‍മ്മാതാക്കള്‍ രംഗത്ത്

single-img
10 October 2022

രാജ്യത്ത് വാഹനങ്ങള്‍ക്ക് ഈടാക്കുന്ന നികുതിയുമായി ബന്ധപ്പെട്ട് വാഹന നിര്‍മ്മാതാക്കള്‍ വീണ്ടും രംഗത്ത്. വാഹനങ്ങള്‍ക്ക് ഈടാക്കുന്ന കനത്ത നികുതി വെട്ടിച്ചുരുക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.

കൂടാതെ, മെയ്ക്ക് ഇന്‍ ഇന്ത്യ പോലെയുള്ള ക്യാമ്ബയിന്‍ വിജയകരമാക്കാന്‍ നികുതിയിളവ് അനിവാര്യമാണെന്നാണ് കമ്ബനികളുടെ നിലപാട്.

കണക്കുകള്‍ പ്രകാരം, ആഡംബര വാഹനങ്ങളുടെ മൊത്തം നികുതി ഭാരം 50 ശതമാനത്തോളമാണ്. നിലവില്‍, ജിഎസ്ടിയുടെ 28 ശതമാനം സ്ലാബിലാണ് ആഡംബര വാഹനങ്ങളെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കൂടാതെ, ഓരോ ഇനങ്ങള്‍ക്കും പ്രത്യേകം സെസും ഈടാക്കുന്നുണ്ട്. ആഡംബര എസ്‌യുവികള്‍ക്ക് 22 ശതമാനവും, ആഡംബര സെഡാനുകള്‍ക്ക് 20 ശതമാനവുമാണ് സെസ്. ആഡംബര വാഹനങ്ങള്‍ക്ക് ഈടാക്കുന്ന അമിത നികുതി ഭാരം വിപണി വിഹിതം കൂട്ടാന്‍ സഹായിക്കുന്നില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വാദം.

ഇന്ത്യയിലെ വാഹന വിപണിയില്‍ ഏകദേശം ഒരു ശതമാനത്തോളം മാത്രമാണ് ആഡംബര വാഹനങ്ങള്‍ ഉള്ളത്. അമേരിക്ക, ചൈന തുടങ്ങിയ വിപണികളില്‍ യഥാക്രമം 15 ശതമാനം, 17 ശതമാനം എന്നിങ്ങനെയാണ് ആഡംബര വാഹനങ്ങള്‍ ഉള്ളത്.