പെൺകുട്ടികൾക്ക് സർവകലാശാലാ എൻട്രൻസ് പരീക്ഷകൾ വിലക്കി താലിബാൻ സർക്കാർ

single-img
20 July 2023

പെൺകുട്ടികൾക്ക് സര്‍വകലാശാല എൻട്രൻസ് പരീക്ഷകൾക്ക് വിളക്കുമായി അഫ്ഗാനിലെ താലിബാൻ സര്‍ക്കാര്‍. പുരുഷന്മാരായ വിദ്യാര്‍ത്ഥികളെ മാത്രം ഈ വര്‍ഷം എന്‍ട്രന്‍സില്‍ തെരഞ്ഞെടുത്താല്‍ മതിയെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

നാഷണല്‍ എക്‌സാമിനേഷന്‍ അതോറിട്ടി ഓഫ് അഫ്ഗാനിസ്ഥാനാണ് ( നെക്‌സ) ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പരീക്ഷയില്‍ ആരെയൊക്കെയായിരിക്കണം പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പാണ്. തങ്ങൾക്ക് ഇതില്‍ പങ്കൊന്നുമില്ലെന്ന് നെക്‌സ വിശദീകരിച്ചു.

അതേസമയം, താലിബാന്‍ ഭരണകൂടം പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം നിരോധിച്ചുകൊണ്ട് 2022 മാര്‍ച്ചില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2022 ഡിസംബറില്‍ പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നതും നിരോധിച്ചിരുന്നു. ഇതിനുപുറമെ സ്ത്രീകള്‍ മനുഷ്യാവകാശ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതും താലിബാന്‍ ഭരണകൂടം നിരോധിച്ചിട്ടുണ്ട്.