കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കും; ജാതിയല്ല കഴിവാണ് പ്രധാനം: ശശി തരൂർ

single-img
9 January 2023

ജാതിയല്ല കഴിവാണ് പ്രധാനമെന്നും ജാതീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം തെറ്റാണെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ . താൻ തറവാടി നായരാണെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ലെന്നും അത് പറഞ്ഞവരോട് ചോദിക്കണമെന്നും തരൂര്‍ പറഞ്ഞു.

അതേപോലെ തന്നെ ഇനി താൻ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും തരൂര്‍ കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ ഇനി കേരളം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തരൂരിനോട് ആവശ്യപ്പെട്ടിരുന്നു.

താൻ കേരളത്തിനായി ഡൽഹിയിൽ പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഇനിമുതൽ സജീവമായി കേരളത്തിലുണ്ടാവുമെന്നുമായിരുന്നു തരൂരിന്‍റെ ഇതിനോടുള്ള മറുപടി. ഈ മറുപടിയുടെ സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന സൂചന നൽകിയിരിക്കുകയാണ് തരൂര്‍. കേരളത്തില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും അങ്ങിനെ ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന് എങ്ങനെ പറയുമെന്നായിരുന്നു തരൂരിന്‍റെ പ്രതികരണം.