ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തും; കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ; തെരഞ്ഞെടുപ്പിൽ അഞ്ചിന ഗ്യാരണ്ടികളുമായി രാഹുൽ ഗാന്ധി

കർണാടകയിലെയും തെലങ്കാനയിലെയും വിജയതന്ത്രം കേരളത്തിലും ആവർത്തിക്കാൻ കോൺഗ്രസ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അഞ്ചിന ഗ്യാരണ്ടികൾ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.