ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൽഡിഎഫിന്റെ കൈകൾ ശുദ്ധമാണെന്ന് ടി.പി. രാമകൃഷ്ണൻ

single-img
9 January 2026

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൽഡിഎഫിന്റെ കൈകൾ ശുദ്ധമാണെന്ന് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കുറ്റവാളി ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, അന്വേഷണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു പ്രതികരണം.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി എങ്ങനെ സോണിയ ഗാന്ധിയുടെ അടുത്തുവരെ എത്തിയെന്നതിൽ സംശയമുണ്ടെന്നും, അതിന് ഉത്തരം വേണമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സമയം എടുത്താലും കേസിലെ മുഴുവൻ സത്യങ്ങളും പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്ത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതിനാലാകാം അറസ്റ്റ് നടന്നതെന്നും, ആരെയും രക്ഷിക്കാൻ സർക്കാരോ പാർട്ടിയോ ശ്രമിക്കുന്നില്ലെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.