സുഷമാ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്ക്

single-img
26 March 2023

മുതിർന്ന ബിജെപി നേതാവും അന്തരിച്ച മുൻ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന്റെ മകൾ രാഷ്ട്രീയത്തിലേക്ക്. ഡൽഹിയിലെ ബിജെപിയുടെ ലീഗൽ സെൽ കോ കൺവീനറായാണ് ബാൻസുരി സ്വരാജിന്റെ നിയമനം.

ബിജെപിയുടെ ഡൽഹി ഘടകം അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി ഹൈക്കോടതി, സുപ്രിംകോടതി എന്നിവിടങ്ങളിൽ അഭിഭാഷയായിരുന്നു ബൻസുരി സ്വരാജ്. നേരത്തെ ഐപിഎൽ വിവാദവുമായി ബന്ധപ്പെട്ട് ബൻസുരിയുടെ പേര് ഉയർന്ന് കേട്ടിരുന്നു.