മമ്മൂട്ടിയെയും ജ്യോതികയെയും കാണാന്‍ ‘കാതല്‍’ സെറ്റിൽ സൂര്യ

single-img
9 November 2022

ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി-ജ്യോതിക സിനിമയായ കാതലിന്റെ ചിത്രീകരണത്തിന് മുന്നേ തന്നെ പ്രശംസയുമായെത്തിയ നടൻ സൂര്യ ഇന്ന് കാതലിന്റെ ലൊക്കേഷനില്‍ എത്തി. കോലഞ്ചേരിയിലെ ബ്രൂക്ക് സൈഡ് ക്ലബ്ബില്‍ നടന്ന ഷൂട്ടിനിടയിലാണ് സൂര്യ അതിഥിയായി ലൊക്കേഷനില്‍ എത്തിയത് .

അവിടെ മമ്മൂട്ടിയോടും ജ്യോതികയോടും കാതല്‍ അണിയറ ടീമിനോടും ഏറെ സമയം ചിലവഴിച്ച ശേഷമാണ് താരം തിരികെ പോയത്. കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയിൽ ഒരാള്‍ പകര്‍ത്തിയ മമ്മൂട്ടിയുടെ സ്ഥാനാര്‍ഥിയായുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം നിര്‍വഹിക്കുന്നത്.