നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യ ഹർജി തള്ളി സുപ്രീംകോടതി

single-img
17 April 2023

കൊച്ചിയിൽ വാഹനത്തിനുള്ളിൽഡ് നടി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് കോടതിയിൽ തിരിച്ചടി. പൾസർ സുനിനൽകിയ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുന്നതിനാൽ ജാമ്യം നൽകണം എന്നായിരുന്നു പൾസർ സുനിയുടെ ആവശ്യം.

അതേസമയം, വിചാരണ ഉടൻ പൂർത്തിയാകുമെന്നത് കൊണ്ടാണ് കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ ബോംബെ ഹൈക്കോടതിയിൽ ഹാജരായ സന റായിസ് ഖാൻ ആണ് ഇത്തവണ പൾസർ സുനിക്ക് വേണ്ടി സുപ്രീംകോടതിയിൽ വാദിക്കാൻ എത്തിയത്.