കാലടി സസ്പെൻഷൻ: കോടതി വിധി അംഗീകരിക്കുന്നു; വിദ്യാർഥികൾ പരീക്ഷ എഴുതണം: മുഖ്യമന്ത്രി

കാലടി സർവകലാശാലയിലെ സസ്പെൻഷൻ വിഷയത്തിൽ കോടതി വിധി അംഗീകരിക്കുന്നുവെന്നും വിദ്യാർഥികൾ പരീക്ഷ എഴുതണമെന്നുമാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. വിവിധ ബില്ലുകൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എൽപിഎസ്ടി സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം സർക്കാർ അംഗീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യം അദ്ദേഹം തള്ളി.
സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ 1:25 എന്ന അനുപാതം നടപ്പാക്കിയാലും പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുന്ന സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലില്ലാത്ത തസ്തികകളിൽ എങ്ങനെയാണ് നിയമനം നടത്തുകയെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ നിലപാടും നിലവിലെ സാഹചര്യവും സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


