തെരുവ് നായകളും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ഈ ലോകത്ത് ചെയ്യുന്നു; നമ്മള്‍ അത് അറിയുന്നില്ല: കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്

single-img
12 September 2022

തെരുവുനായ ശല്യം കേരളമാകെ രൂക്ഷമായി തുടരവേ വിഷയത്തില്‍ പ്രതികരണവുമായി കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. തെരുവു നായ്ക്കളെ കൊന്നു കളയുകയല്ല പരിഹാരമെന്നും പ്ലേഗ് സൂററ്റില്‍ ഉണ്ടായത് തെരുവു നായകളെ നശിപ്പിച്ചപ്പോഴായിരുന്നെന്ന് നമ്മള്‍ മറന്ന് പോകരുതെന്നും മേയർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘തെരുവ് നായകളും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ഈ ലോകത്ത് ചെയ്യുന്നുണ്ട്. എന്നാൽ നമ്മള്‍ അത് അറിയുന്നില്ല എന്നുള്ളതാണ്. സമാധാനപരമായി നായകളും മനുഷ്യരും ഒരുമിച്ച് കഴിയുക. ഈ ഭൂമിയില്‍ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗം, സ്‌നേഹിതനാണ് നായ. അതിനാൽ അവയെ ആ രീതിയില്‍ അവയെ കണ്ടുകൊണ്ട് പരിപാലിക്കാന്‍ നമുക്ക് കഴികഴിയണം’- ബീനാ ഫിലിപ്പ് പറഞ്ഞു.

ഇപ്പോൾ ഉള്ളതിൽ നിന്നും വ്യത്യസ്തമായി നായകളോടുള്ള അകാരണമായ ഭീതിയില്‍ നിന്ന് മാറി അവയെ സ്‌നേഹിച്ച് സൗമ്യരാക്കാന്‍ മനുഷ്യര്‍ക്ക് കഴിയണം. അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് നമുക്ക് മറ്റു മാര്‍ഗങ്ങള്‍ ആലോചിക്കണ്ടി വരുന്നതെന്നും ഇതോടൊപ്പം സുപ്രീം കോടതിയെ സമീപിക്കുന്നതും ഷെല്‍ട്ടറിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.