സംസ്ഥാന സ്‌കൂൾ കലോത്സവം; 935 പോയിൻ്റുമായി കലാകിരീടം ആതിഥേയരായ കോഴിക്കോടിന്

single-img
7 January 2023

61ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങുന്നു. ആവേശകരമായ ദിനങ്ങൾ സമ്മാനിച്ച മേളയിൽ കലാകിരീടം 935 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോട് ഉറപ്പിച്ചു. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്. രണ്ടു ജില്ലകൾക്കും 913 പോയിൻ്റ് വീതമുണ്ട്.

അതേസമയം, 907 പോയിൻ്റുമായി തൃശൂർ മൂന്നാമതും 871 പോയിൻ്റുമായി എറണാകുളം നാലാതുമാണ്. പതിവുകൾ തെറ്റിക്കാതെ പാലക്കാട് ആലത്തൂരിലെ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് ഏറ്റവുമധികം പോയിൻ്റുള്ള സ്കൂൾ. 156 പോയിൻ്റുള്ള ഗുരുകുലം സ്കൂളിനു പിന്നിൽ 142 പോയിൻ്റുള്ള തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് സ്കൂൾ രണ്ടാമതുണ്ട്.

സെൻ്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂർ, സിൽവർ ഹിൽസ് എച്ച് എസ് എസ് കോഴിക്കോട്, ദുർഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് -കാസർകോട് എന്നീ സ്കൂളുകളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.