ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സംസ്ഥാന സര്‍ക്കാര്‍

single-img
7 October 2022

കൊല്ലം ജില്ലയിലെ കൊട്ടിയത്ത് ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മ അതുല്യയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ഇരുവർക്കും ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

മാതാവിന് സമ്മതമാണെങ്കില്‍ കുഞ്ഞിനേയും അമ്മയേയും സര്‍ക്കാര്‍ സംരക്ഷണത്തില്‍ മാറ്റുന്നതാണ്. അതല്ലെങ്കില്‍ നിയമ സഹായവും പോലീസ് സഹായവും ഉറപ്പ് വരുത്തുന്നതാണ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരോട് അടിയന്തരമായി ഇവരെ കണ്ട് നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊട്ടിയം തഴുത്തല പി കെ ജങ്ഷന്‍ ശ്രീനിലയത്തില്‍ ഡി വി അതുല്യക്കും മകനുമാണ് ഇത്തരത്തിൽ ഒരു ദുരനുഭവമുണ്ടായത്. സ്‌കൂളില്‍ പോയ മകനെ വിളിക്കാനായി അതുല്യ പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാര്‍ ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടുകയായിരുന്നു. ഭര്‍തൃവീട്ടില്‍ നിന്നും നിന്നും താൻ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ പീഡനം സഹിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുപോയി, വണ്ടി നല്‍കിയില്ല എന്നെല്ലാം പറഞ്ഞ് എല്ലാ ദിവസവും പരാതിയാണെന്നും അതുല്യ പറയുന്നു.