ലക്ഷ്മണൻ കാണിയുടെ ജീവിത കാഴ്ചകളുമായി സോഹൻ സീനുലാൽ ചിത്രം ഭാരത സർക്കസ് നാളെ മുതൽ

single-img
8 December 2022

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ് നാളെ പ്രദർശനത്തിനെത്തും. കേരളത്തിലും പുറത്തുമായി നൂറിലേറെ തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബെസ്റ്റ് വേ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച ചിത്രത്തിൽ ബിനു പപ്പു, ഷൈൻ ടോം ചാക്കോ, എം.എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നീതി തേടി പോലീസ് സ്റ്റേഷനിൽ എത്തുന്ന ലക്ഷ്മണൻ കാണി എന്ന ആദിവാസി യുവാവിന്റെ ജീവിതത്തിൽ അടുത്ത ആറു ദിവസം കൊണ്ട് സംഭവിക്കുന്ന പ്രതിസന്ധികൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ലക്ഷ്‌മണൻ എന്ന കഥാപാത്രത്തെ ബിനു പപ്പു അവതരിപ്പിക്കുന്നു. ജയചന്ദ്രൻ നായർ എന്ന സർക്കിൾ ഓഫീസർ ആയിട്ടാണ് എം.എ നിഷാദ് എത്തുന്നത്. ടു മെൻ എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തിന്റെ ശക്തമായ കഥാപാത്രമാണ് ഇത്. അനൂപ് എന്ന രാഷ്ട്രീയ പ്രവർത്തകനായിട്ടാണ് ഷൈൻ ടോം ചാക്കോ എത്തുന്നത്.

ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു.

ബിനു കുര്യൻ ഛായാഗ്രഹണവും ബിജിബാൽ സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ- വി.സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ഗാനരചന- ബി.കെ ഹരിനാരായണൻ, കവിത- പിഎൻആർ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം- അരുണ് മനോഹർ, കോ-ഡയറക്ടർ- പ്രകാശ് കെ മധു, സൗണ്ട് ഡിസൈൻ- ഡാൻ, പ്രൊഡക്ഷൻ എക്‌സികുട്ടീവ്- നസീർ കാരന്തൂർ, സ്റ്റിൽസ്- നിദാദ്, ഡിസൈൻ- കോളിൻസ് ലിയോഫിൽ- പിആർഒ- എഎസ് ദിനേശ്. മാർക്കറ്റിംഗ് ആന്റ് പിആർ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ ബ്രാന്റിംഗ്- ഒബ്‌സ്‌ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.