കോടിയേരിയെ അപമാനിച്ച് സോഷ്യൽ മീഡിയാ പോസ്റ്റ്; രജിസ്ട്രാർ ഓഫീസിലെ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

single-img
3 October 2022

അന്തരിച്ച സിപിഎം പിബി അം​ഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച പോസ്റ്റ് ചെയ്ത ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് സന്തോഷ് രവീന്ദ്രൻ പിള്ളയെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

വിഷയം ശ്രദ്ധയിൽപ്പെട്ട പിന്നാലെ മന്ത്രി വിഎൻ വാസവന്റെ നിർദേശപ്രകാരമാണ് അടിയന്തര നടപടി സ്വീകരിച്ചത്.സംഭവത്തിൽ രവീന്ദ്രൻ പിള്ളയ്ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിക്കുന്നുണ്ട്.

അതേസമയം, കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച പോസ്റ്റ് ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരെയും നടപടിയെടുത്തിരുന്നു.മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉറൂബിനെ സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറാണ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ സിപിഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.