രാഹുൽ ​ഗാന്ധിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ സ്മൃതി ഇറാനിക്ക് അടിപതറി

single-img
4 June 2024

വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിടെ 2019ൽ രാഹുൽ ​ഗാന്ധിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ സ്മൃതി ഇറാനിക്ക് പക്ഷെ അടിപതറി. കോൺഗ്രസിൻറെ കിഷോരി ലാൽ ആണ് സ്മൃതിക്ക് കടുത്ത വെല്ലുവിളി ഉയർത്തിയത്. ഇവിടെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് കിഷോരി ലാൽ മുന്നിട്ടു നിൽക്കുന്നത്.

ദുർബലനായ സാധാരണ സ്ഥാനാർത്ഥി എന്ന എതിരാളികളുടെ കണക്കുക്കൂട്ടലുകളാണ് ഇവിടെ തെറ്റിയത്. മെയ് 20 ന് നടന്ന അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിൽ 54.40% പോളിങ്ങണ് അമേഠിയിൽ രേഖപ്പെടുത്തിയത്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും അഭിമാനകരമായ പോരാട്ടങ്ങളിലൊന്നായ ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ ലെഫ്റ്റനൻ്റ് കിഷോരി ലാൽ ശർമ്മയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സീറ്റ് നിലനിർത്താൻ സ്മൃതി ഇറാനിക്ക് സാധ്യമായില്ല.