വിഷാദത്തിലൂടെ കടന്നുപോയ അവസ്ഥയെക്കുറിച്ച് ശ്രുതി രജനികാന്ത്

single-img
2 April 2023

ടെലിവിഷൻ പാരമ്പരകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ ശ്രുതി രജനികാന്ത് പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താൻ മാനസികമായി അനുഭവിക്കുന്ന വിഷമങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ശ്രുതിയുടെ പോസ്റ്റ്. ശരിക്ക് പറഞ്ഞാൽ ഉള്ളില്‍ തട്ടി ചിരിക്കാന്‍ തനിക്കിപ്പോൾ കഴിയാറില്ല എന്നാണ് ശ്രുതി പറയുന്നത്.

ഒരാൾക്ക് അയാൾ മനസ്സുകൊണ്ട് സന്തോഷത്തോടെ ഇരിക്കാന്‍ പറ്റുക എന്നതാണ് പ്രധാനം. കൈയ്യില്‍ എത്ര കാശുണ്ടെന്ന് പറഞ്ഞാലും ഇഷ്ടപ്പെട്ട ആളുകൾക്കൊപ്പം കുറച്ച് നേരം സന്തോഷത്തോടെ ഇരിക്കാനും ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ച് ചെയ്യാനും ഒക്കെ പറ്റുന്നില്ലെങ്കിൽ എന്ത് ചെയ്യാന്‍ പറ്റും.

കൈകളിൽ അഞ്ച് പൈസ ഇല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുക എന്ന് പറയുന്നത് ഭാഗ്യമാണ്. ശരിയായ രീതിയിൽ വിശദീകരിക്കാനും നിര്‍വചിക്കാനും കഴിയാത്തതാണ് ചില വേദനകള്‍. എനിക്ക് ഇപ്പോള്‍ കരയാന്‍ പോലും തോന്നുന്നില്ല. നിര്‍വീര്യമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. എന്നെപോലെ പലരും ഉണ്ടാവും.

ഒരുതവണ ഞാൻ ‘നിങ്ങളുടെ വേദനകള്‍ പങ്കുവയ്ക്കൂ’ എന്ന് പറഞ്ഞ് ഞാന്‍ പങ്കുവച്ച ഒരു പോസ്റ്റിൽ നിന്നാണ് എന്നെ പോലെ വേദനിക്കുന്ന ഒരുപാട് പേരുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയത്’. പലരും തന്നോട് പങ്കുവച്ച വേദനകളും ശ്രുതി വ്ലോഗിലൂടെ ശ്രുതി പങ്കുവെക്കുന്നുണ്ട്.