കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിപക്ഷ ഇന്ത്യയുടെ ശക്തി പ്രകടനം; പിന്നിൽ പ്രവർത്തിച്ചത് കെസി വേണുഗോപാൽ

single-img
2 April 2024

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റിനെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ എല്ലാവരും കൂടി ഒരു പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയുണ്ടായി. രാജ്യത്തെ പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ ശക്തിപ്രകടനം കൂടിയായി മാറിയ ഈ പ്രതിഷേധ പ്രകടനത്തിന്റെ പിന്നിലെ സൂത്രധാരൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാർട്ടികളിൽ ഐക്യം രൂപപ്പെടുന്നത് ഒരു നേർക്കാഴ്ച ആക്കി മാറ്റാൻ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷ പാർട്ടികൾ ഒരേപോലെ ഉപയോഗിക്കുന്ന കാഴ്ചയാണ് തലസ്ഥാനത്തിൽ കാണാൻ സാധിച്ചത് . കോൺഗ്രസ്, സിപിഐഎം മറ്റ് ഇടതു പാർട്ടികൾ ഡി എം കെ, തൃണമൂൽ എന്നിങ്ങനെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ പാർട്ടികളും പ്രദേശിക പാർട്ടികളും ഒരേ കുടക്കീഴിൽ അണിനിരന്നപ്പോൾ അതിന്റെ കോർഡിനേഷൻ കൃത്യമായി നിർവഹിച്ചത് കെ സി വേണുഗോപാൽ ആണ് .

കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും മത്സരിക്കുന്ന അദ്ദേഹം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടയിലും സമയം കണ്ടെത്തി ഡൽഹിയിലെ പ്രതിപക്ഷ പാർട്ടികളുടെ യോജിച്ചുള്ള പ്രതിഷേധ സംഗമത്തിനെ മികച്ച രീതിയിൽ കോർഡിനേഷൻ ചെയ്യുകയും വിവിധ പാർട്ടികളുടെ നേതാക്കളുമായി സംസാരിക്കുകയും കേന്ദ്രസർക്കാരിനെതിരെ യും അവർ പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്താൻ ഏജൻസികൾ ഉപയോഗിക്കുന്നതിനെതിരെയും നേതാക്കളെ കൊണ്ട് പ്രസ്താവനകൾ പുറപ്പെടുവിക്കാനും സാധിച്ചു .