മാധ്യമ പ്രവർത്തകർക്കായി ഒരുക്കിയ ഡിന്നർ ചടങ്ങിനിടെ വെടിവയ്പ് ; അക്രമിയുടെ ചിത്രവും ഐഡൻ്റിറ്റിയും പുറത്തുവിട്ട് ട്രംപ്

single-img
26 April 2026

അമേരിക്കൻ സർക്കാർ മാധ്യമ പ്രവർത്തകർക്കായി ഒരുക്കിയ ഡിന്നർ ചടങ്ങിനിടെ പുറത്ത് വെടിവയ്പ് നടത്തിയ അക്രമിയുടെ ചിത്രവും ഐഡൻ്റിറ്റിയും പുറത്തുവിട്ട് ട്രംപ്. വൈറ്റ് ഹൗസിന് സമീപം ഹോട്ടൽ ബാൾറൂമിലുള്ള ഹിൽട്ടൺ ഹാളിൽ വച്ച് നടന്ന ‘കറസ്പോണ്ടൻ്റ്സ് ഡിന്നർ’ പരിപാടിക്കിടെയാണ് തോക്കുമായി ഒരാൾ അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. ഉടൻ തന്നെ യുഎസ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തി.

സതേൺ കാലിഫോർണിയയിലെ ടോറൻസ് നിവാസിയായ കോൾ തോമസ് അലൻ (31) ആണ് യുഎസ് സെക്യൂരിറ്റി ഫോഴ്സിൻ്റെ പിടിയിലുള്ളത്. ഇയാൾ പരിപാടി നടന്ന സ്ഥലത്തിന് 50 യാർഡ് അകലെ സെക്യൂരിറ്റി ചെക്ക് പോയിൻ്റിലൂടെ അതിവേഗം ഓടിക്കയറുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ഇയാളുടെ മുഖം വ്യക്തമല്ല.