ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീരിന്‍റെ ഭാഗങ്ങള്‍ ഇല്ലാതെ ശശി തരൂരിന്‍റെ പ്രകടനപത്രിക

single-img
30 September 2022

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രിന്റ് ചെയ്ത ഇന്ത്യയുടെ ഭൂപടത്തില്‍ ഗുരുതര പിഴവ് എന്ന് റിപ്പോര്‍ട്ട്. ഇതിലെ രാജ്യത്തിന്റെ മാപ്പിൽ ജമ്മു കശ്മീരിന്‍റെ ഒരു ഭാഗം ഇല്ലെന്നാണ് പുറത്തുവന്നിട്ടുള്ള ചിത്രം വ്യക്തമാക്കുന്നത്.

അതേസമയം, ഈ പിഴവ് വാർത്തയായ പിന്നാലെ പ്രകടപത്രികയിലെ ഇന്ത്യയുടെ ഭൂപടം തിരുത്തിയതായി ശശി തരൂരിന്‍റെ ഓഫീസ് അറിയിച്ചു. നിലവിൽ പ്രകടപത്രികയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ചിത്രം മാറ്റി നല്‍കിയിട്ടുണ്ട് എന്നാണ് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.