ജ്യൂസ് ചലഞ്ച് ഉള്‍പ്പെടെ നടത്തിയിട്ടും ഗ്രീഷ്മയിൽ ഷാരോണിന് അസ്വാഭാവികതയോ സംശയമോ തോന്നിയിരുന്നില്ല

single-img
30 October 2022

പാറശാലെ ഷാരോണിന്റെ മരണം കൊലപാതകമെന്ന് സിവാരം പുറത്തുവന്നത് നാടിനെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഗ്രീഷ്മയുമായി കടുത്ത പ്രണയത്തിലായിരുന്ന ഷാരോണിനെ കൊലപ്പെടുത്താന്‍ പല തവണ പെണ്‍കുട്ടി ശ്രമിച്ചിരുന്നെന്നാണ് വിവരം.

ഇതിന്റെ ഭാഗമായി ജ്യൂസ് ചലഞ്ച് ഉള്‍പ്പെടെ നടത്തിയിട്ടും യാതൊരു വിധത്തിലുമുള്ള അസ്വാഭാവികതയോ സംശയമോ ഷാരോണിന് തോന്നിയിരുന്നില്ല. മുൻപും ഗ്രീഷ്മ മകന് വിഷം നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഷാരോണിന്റെ അമ്മ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവിൽ ഒന്നിലധികം തവണ ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുവതി മനഃപൂർവം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് ഷാരോണിന്റെ പിതാവ് പറഞ്ഞു. ഗ്രീഷ്മയും അമ്മയും ചേച്ചിയും കൂടെ ചേര്‍ന്നാണ് മകനെ കൊന്നതെന്നും പിതാവ് ആരോപിക്കുന്നു.