ഷാരൂഖ് എന്റെ രണ്ടാനച്ഛനെ പോലെ; അനന്യ പാണ്ഡെയുടെ വാക്കുകൾക്ക് പിന്നിൽ

single-img
29 September 2022

പ്രശസ്ത ബോളിവുഡ് നടന്‍ ചുങ്കി പാണ്ഡെയുടെ മകളായ അനന്യ പാണ്ഡെ തന്റെ രണ്ടാനച്ഛനാണ് ഷാരൂഖ് എന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു. 2019ല്‍ ഒരു സിനിമ ചെയ്യവെയായിരുന്നു അനന്യ ഇത്തരം ഒരു പ്രസ്താവന നടത്തിയത്. നടി അങ്ങിനെ പറയാനുള്ള കാരണം ആന്വേഷിച്ച് ആരാധകരും രംഗത്തെത്തി.

സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകന്‍ സുഹന ഖാന്റെ അടുത്ത സുഹൃത്താണ് അനന്യ. ആര്യന്‍ അടുത്തിടെ മയക്ക് മരുന്ന് കേസില്‍ പോലീസ് പിടിയിലായപ്പോള്‍ ഉള്‍പ്പെടെ അനന്യയെയും അന്വേഷ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. ഷാരുഖിന്റെ മകളും സഞ്ജയ് കപൂറിന്റെ മകളുമാണ് തനിക്ക് ഏറ്റവും അടുപ്പം ഉള്ള സുഹൃത്തുക്കള്‍. ഇതോടൊപ്പം തന്നെ ഷാരൂഖ് എങ്ങനെയാണ് സ്‌പെഷ്യല്‍ ആകുന്നതെന്ന് അനന്യ പറയുകയുമുണ്ടായി.

“എന്റെ രണ്ടാനച്ഛനെ പോലെയാണ് അദ്ദേഹം എനിക്ക് . എന്റെ ഏറ്റവും വലിയ സുഹൃത്തിന്റെ ( ആര്യൻ ) അച്ഛനാണ്. അതിനാൽ തന്നെ എല്ലാ ഐപിഎല്‍ മത്സരങ്ങള്‍ക്കും ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം പോകാറുണ്ട്. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ പല കാര്യങ്ങളും ചെയ്തിട്ടുണ്ട് . അതിനെയെല്ലാം അദ്ദേഹം പ്രോത്സാഹിപ്പിക്കുമെന്നും അനന്യ പറയുന്നു.