ബലാത്സംഗക്കേസിലെ കന്യകാത്വ പരിശോധന അപരിഷ്കൃതം: സുപ്രീംകോടതി


ബലാത്സംഗക്കേസുകളിലെ കന്യകാത്വ പരിശോധന അപരിഷ്കൃതമെന്നു സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമാ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. തെലങ്കാനയില്‍നിന്നുള്ള ബലാത്സംഗക്കേസില്‍ പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
ഇരകളില്‍ നടത്തുന്ന രണ്ട് വിരല്‍ പരിശോധന പീഡനത്തിനിരയായ സ്ത്രീയെ വീണ്ടും പീഡിപ്പിക്കുന്നതിനു തുല്യമാണ്. ഇത് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ഇത്തരം പരിശോധന പുരുഷാധിപത്യ മനഃസ്ഥിതിയില്‍നിന്ന് ഉണ്ടാകുന്നതാണ്. പരിഷ്കൃത സമൂഹത്തിന് ചേരാത്ത ഇത്തരം കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി കർശന നിര്‍ദേശം നല്കി. മാത്രമല്ല മെഡിക്കല്‍ കോളജിലെ പാഠ്യപദ്ധതിയില്‍നിന്ന് രണ്ട് വിരല്‍ പരിശോധന സംബന്ധിച്ച ഭാഗം നീക്കാനും കോടതി ഉത്തരവിട്ടു
കൂടാതെ ബലാത്സംഗക്കേസുകളിൽ അതിജീവിതയുടെ ലൈംഗിക പശ്ചാത്തലം കേസില്‍ പ്രസക്തമല്ലെന്നു കോടതി വ്യക്തമാക്കി.