ബിൽക്കിസ് ബാനോ കേസിലെ പ്രതികളെ നേരത്തെ വിട്ടയക്കുന്നതിനുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി

single-img
4 January 2023

2002ൽ ബിൽക്കിസ് ബനൂനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും വരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളുടെ ശിക്ഷ ഇളവ് ചോദ്യം ചെയ്ത ഒരു കൂട്ടം ഹർജികളിൽ വാദം കേൾക്കുന്നതിൽ സുപ്രീം കോടതി ജഡ്ജി ബേല എം ത്രിവേദി പിൻമാറി. ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസവും ബാനോയുടെ പുനഃപരിശോധനാ ഹർജി കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ബേല ത്രിവേദി സ്വയം പിന്മാറിയിരുന്നു.

ഇതേ തുടർന്ന് സിപിഐഎം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലാൽ, ലഖ്‌നൗ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്‌ത്ര എന്നിവർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

കേസിൽ ശിക്ഷിക്കപ്പെട്ട 11 പേർ കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് ഗുജറാത്ത് സർക്കാരിന്റെ ഇളവ് നയ പ്രകാരം മോചിപ്പിച്ചിരുന്നു.. 15 വർഷത്തിലധികം ജയിൽവാസം പൂർത്തിയാക്കിയവരായിരുന്നു ഇവർ നല്ല ബ്രാഹ്മണർ ആണ് എന്നാണ് അന്ന് ബിജെപി നേതാവ് പറഞ്ഞത്.