സാന്റിയാഗോ മാർട്ടിൻ സിപിഎമ്മിന്റെ സഹായത്തോടെയാണ് കള്ളപ്പണം ഇവിടെനിന്ന് കടത്തിയത്: കെ സുധാകരൻ

single-img
16 May 2023

ലോട്ടറി തട്ടിപ്പ് കേസിൽ സാന്റിയാഗോ മാർട്ടിന്റെ പക്കൽനിന്ന് ഇ ഡി പിടിച്ചെടുത്ത 457 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലെ സാധാരണക്കാരുടെതാണെന്നും സിപിഎമ്മിന്റെ സഹായത്തോടെയാണ് മാർട്ടിൻ ഈ പണം ഇവിടെനിന്ന് കടത്തിയതെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.

കേരളത്തിൽനിന്ന് 80,000 കോടി രൂപ മാർട്ടിൻ കൊണ്ടുപോയിട്ടുണ്ടെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന ശരിയാണെങ്കിൽ ഇത് ആ തുകയുടെ ചെറിയൊരംശം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സാന്റിയാഗോ മാർട്ടിന് കേരളത്തിൽ വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കി പരസ്പര സഹായസംഘമായാണ് ഇരുവരും പ്രവർത്തിച്ചത്.

സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്ക് മാർട്ടിൻ 2 കോടി രൂപ നൽകിയപ്പോൾ മാർട്ടിന്റെ സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പിന്റെ സജീവ സംപ്രക്ഷണം നടത്തിയിരുന്നത് പാർട്ടി ചാനലായ കൈരളിയിൽ മാത്രമായിരുന്നു. അന്നത് വിവാദമായപ്പോൾ ദേശാഭിമാനിയുടെ ജനറൽ മാനേജരായിരുന്ന ഇപി ജയരാജന്റെ സ്ഥാനം തെറിച്ചെന്നും സുധാകരൻ പറഞ്ഞു.