ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യന്‍ എ ടീമിനെ നയിക്കാൻ സഞ്ജു

single-img
16 September 2022

ന്യൂസിലന്‍ഡിന്റെ എ ടീമിനെതിരെ ഈ മാസം ആരംഭിക്കാന്‍ പോകുന്ന എകദിന പരമ്പരയ്ക്കുളള ഇന്ത്യന്‍ എ ടീമിനെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുംഇത്തവണത്തെ . ടി20 ലോകകപ്പില്‍ ടീമിൽ ഇടം നേടാനും ഏഷ്യാകപ്പിലും സഞ്ജുവിന് അസരം ലഭിച്ചിരുന്നില്ല.

ഇപ്പോൾ എ ടീമിൽ പ്യഥ്വി ഷാ, അഭിമന്യൂ ഈശ്വരന്‍, റിതുരാജ് ഗെയ്ക്വാദ്, ഷര്‍ദുല്‍ താക്കൂര്‍, ഉംറാന്‍ മാലിക് എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. മൂന്ന് മൂന്നു മത്സരങ്ങളുടെ പരമ്പര സെപ്തംബര്‍ 23-ാണ് ആരംഭിക്കുന്നത് . 25ന് രണ്ടാം മത്സരം നടക്കുമ്പോള്‍ 27 നാണ് പരമ്പരയിലെ അവസാന മത്സരം.

ഇന്ത്യന്‍ ടീമിലെ അംഗങ്ങൾ: പ്യഥ്വി ഷാ, അഭിമന്യൂ ഈശ്വരന്‍, റിതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത്ത് പട്ടീദാര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), കെഎസ് ഭരത് ്(വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ഷബാസ് അഹമ്മദ്, രാഹുല്‍ ചാഹര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ഷര്‍ദുല്‍ താക്കൂര്‍, ഉംറാന്‍ മാലിക്, നവദീപ് സൈനി, രാജ് അങ്കത് ബാവ