രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി സജന

single-img
27 November 2025

ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടം എം.എൽ.എക്കെതിരെ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സജൻ സമർപ്പിച്ച പരാതിയിൽ, വിഷയത്തിൽ വനിതാ നേതാക്കളടങ്ങുന്ന അന്വേഷണം കമ്മീഷൻ രൂപീകരിക്കണമെന്നും ആരോപണം ഉന്നയിച്ച പെൺകുട്ടികളെ നേരിൽ കണ്ടു വിശദമായി കാര്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.

സ്ത്രീപക്ഷ വിഷയങ്ങളിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന പൊതുധാരണ നീക്കം ചെയ്യാൻ പാർട്ടി ഗൗരവമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.