സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേര്‍ന്നതല്ല: പി വി അന്‍വര്‍

single-img
25 April 2024

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വിമർശനവുമായി പി വി അന്‍വര്‍ എം എല്‍ എ. സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേര്‍ന്നതല്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു.

സാദിഖലി തങ്ങൾ സ്വീകരിക്കുന്ന ഏകപക്ഷീയവും ധിക്കാരപരവുമായ നിലപാടുകളാണ് ലീഗിനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എത്തിച്ചത്. ഒരു കാലത്തും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാത്ത ജിഫ്രി തങ്ങളും കൂടെയുള്ളവരും ഇപ്പോള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയാണെന്നും അപ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും അന്‍വര്‍ പറഞ്ഞു.