തിരുപ്പതി മാതൃകയിൽ ശബരിമലയും ഗുരുവായൂരും വികസിപ്പിക്കും: മുഖ്യമന്ത്രി

ശബരിമലയും ഗുരുവായൂർ ക്ഷേത്രവും തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാജ്യത്തുനിന്നും വിദേശത്തുനിന്നും കൂടുതൽ തീർത്ഥാടകരെ ആകർഷിക്കുന്ന പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും, ഇതിനായി ആയിരം കോടി രൂപ വരെ ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
തിരുപ്പതി വികസനത്തിന് നേതൃത്വം നൽകിയ ആർക്കിടെക്ട് ഉൾപ്പെടെയുള്ള വിദഗ്ധരോട് ശബരിമലയും ഗുരുവായൂരും സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന ശബരിമല സീസണുശേഷം പദ്ധതിയുടെ ഔദ്യോഗിക നടപടികൾ ആരംഭിക്കും. തെലങ്കാന സർക്കാരിന്റെ സഹകരണവും തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം മികച്ച രീതിയിൽ നടത്താൻ സർക്കാർ-ദേവസ്വം ബോർഡ് സംയുക്തമായി മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. റോഡ് നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. ഒക്ടോബർ ആദ്യം പമ്പയിൽ വിപുലമായ അവലോകന യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


