ആർആർആർ ഓസ്കാറിൽ മത്സരിക്കുന്നത് 14 വിഭാഗങ്ങളിൽ

single-img
6 October 2022

തെലുങ്കിലെ യുവ സൂപ്പർ താരങ്ങളായ ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആർആർആര്‍ ഓസ്കറിലേക്ക് മത്സരിക്കും. അവിടെ മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 14 വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുക.

നിലവിൽ ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്നിന്റെ ഭാഗമായാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഓസ്കർ നോമിനേഷനായി തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്ൻ.

ഹോളിവുഡിലെ ഓസ്കർ അക്കാദമിക്കു കീഴിലുള്ള തിയറ്ററുകളിൽ പ്രസ്തുത സിനിമകൾ പ്രദർശിപ്പിച്ചതിനു ശേഷം അക്കാദമി അംഗങ്ങളുടെ വോട്ടിങ് ആരംഭിക്കും. പിന്നാലെയാണ് ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിക്കുക. ഇന്ത്യയിൽ നിന്നും ഔദ്യോഗികമായി ഗുജറാത്തി സിനിമയായ ഛെല്ലോ ഷോയാണ് ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.