ആർആർആറിന്റെ ഗ്ലോബ് പുരസ്‌കാരം രാജ്യത്തിനാകെ അഭിമാനം; അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും

single-img
11 January 2023

ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ സിനിമ ‘ആർആർആറി’ന്റെ അണിയറ പ്രവർത്തകർക്ക് നേട്ടത്തിൽ അഭിനന്ദനവുമായി മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. ഇന്ത്യക്കൊട്ടാകെ അഭിമാനമാണ് ഈ പുരസ്‌കാര നേട്ടമെന്ന് മമ്മൂട്ടിയും മോഹൻലാലും ട്വിറ്ററിൽ എഴുതി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രാജമൗലി ചിത്രത്തിന്റ അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദനവുമായി എത്തയിരുന്നു.

അർഹതപ്പെട്ട അംഗീകാരമാണിതെന്നും ഒരു ചരിത്ര നാഴികക്കല്ലാണെന്നും ഇത് ഇന്ത്യക്ക് അഭിമാനമാണെന്നും മോഹൻലാല്‍ കുറിച്ചു. അതേസമയം, ലോകം ഇന്ത്യൻ സിനിമയ്‍ക്കായി നിലകൊള്ളുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി എഴുതിയത്.

ഇതിനോടകം തന്നെ ഷാരൂഖ് ഖാൻ, ചിരഞ്ജീവി,പ്രഭാസ്, ആലിയ ഭട്ട്, ഹുമ ഖുറേഷി തുടങ്ങി നിരവധിപ്പേരാണ് സിനിമയുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ചെത്തിയത്.