കിഫ്‌ബി മസാല ബോണ്ടിന് അനുമതി നല്‍കി; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി റിസർവ് ബാങ്ക്

single-img
16 February 2023

കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി റിസർവ് ബാങ്ക്. 2018 ലാണ് ഇതിനു അംഗീകാരം നൽകിയത് എന്നും റിസർവ് ബാങ്ക് ഹൈക്കോടതിയെ അറിയിച്ചു. കിഫ്ബി മസാലബോണ്ടില്‍ നടപടിക്രമം പാലിച്ചില്ലെന്ന ഇഡിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണ് ആര്‍ബിഐ സത്യവാങ് മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍.

കിഫ്ബി കണക്കുകള്‍ കൃത്യമായി സമര്‍പ്പിച്ചെന്നും സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ ഓരോ മാസവും നല്‍കിയിട്ടുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. ഫെമാ നിയമലംഘനം ഉണ്ടെങ്കില്‍ ഇഡിക്ക് പരിശോധിക്കാമെന്നും ആര്‍ ബി ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ കിഫ്‌ബി മസാല ബോണ്ടിൽ ഫെമ ലംഘനം നടന്നിട്ടുണ്ട് എങ്കിൽ അത് അന്വേഷിക്കേണ്ടത് ഇ ഡിയാണ് എന്നും ഹൈക്കോടതിയെ റിസർവ് ബാങ്ക് അറിയിച്ചു.