അസംഘടിത- അതിഥി തൊഴിലാളികൾക്കായി റേഷൻ കാർഡ് ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി

single-img
19 March 2024

രാജ്യവ്യാപകമായി അസംഘടിത തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ഉൾപ്പടെ ഏകദേശം 8 കോടി ആളുകൾക്ക് റേഷൻ കാർഡ് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി.രണ്ട് മാസത്തിനകം നിർദ്ദേശം നടപ്പാക്കാൻ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കാൻ പല സംസ്ഥാനങ്ങളും തയ്യാറാകത്തതിനെ തുടർന്നാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുള്ളയും അധ്യക്ഷരായ ബെഞ്ചിന്‍റേതാണ് നിർദ്ദേശം.