എകെജി സെന്റര്‍ മോഡൽ ആക്രമണ സാധ്യത; രാജ്ഭവന്റെ സുരക്ഷാ വർദ്ദിപ്പിച്ചു

single-img
26 October 2022

എകെജി സെന്റര്‍ ആക്രമിക്കപ്പെട്ടതുപോലെ രാജ്ഭവനും ആക്രമിക്കപ്പെട്ടേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ രാജ്ഭവന്റെ സുരക്ഷാ കേരളം പോലീസ് വർദ്ദിപ്പിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് രാജ്ഭവന്റെ സുരക്ഷാ കേരളം പോലീസ് വർദ്ദിപ്പിച്ചത്.

ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നു കാണിച്ചു ഇന്ന് രാവിലെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചതിന് പിന്നാലെയാണ് ഗവർണറുടെ അസാധാരണ നടപടി.

തന്നേയും ഓഫീസിനേയും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അപകീര്‍ത്തിപ്പെടുത്തി എന്നാണു ഗവർണർ അയച്ച കത്തിൽ പറയുന്നത്. ‘വൈസ് ചാന്‍സലര്‍മാര്‍ക്ക് 100 സുരക്ഷാ ഭടന്മാര്‍ വരെയുള്ള, യുപി പോലുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ സര്‍വ്വകലാശാലകളെ മനസിലാക്കാന്‍ പ്രയാസമായിരിക്കും’ എന്ന് ഒരു പൊതുപരിപാടിക്കിടെ മന്ത്രി പറഞ്ഞതാണ് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുന്നത്.

ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. ആരോപണത്തിന് ആധാരമായ ധനമന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്നും, മന്ത്രിയിൽ തനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് എന്നുമാണ് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നത്