മഴക്കെടുതി: 24 മണിക്കൂറിനിടെ ഉത്തർപ്രദേശിൽ 10 പേർ മരിച്ചു

18 July 2024

കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ 10 പേർ മരിച്ചതായി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ ഓഫീസ് റിപ്പോർട്ട് അറിയിച്ചു. മരിച്ചവരിൽ മൊറാദാബാദിലും ഗോരഖ്പൂരിലും മൂന്ന് വീതവും പിലിഭിത്, ലളിത്പൂർ, ഗാസിപൂർ, ഇറ്റാഹ് എന്നിവിടങ്ങളിൽ ഓരോരുത്തരും ഉൾപ്പെടുന്നു.
സംസ്ഥാനത്തെ 13 ജില്ലകൾ പ്രളയബാധിതമാണെന്നാണ് റിപ്പോർട്ട്. ലഖിംപൂർ ഖേരി, ഖുഷിനഗർ, ഷാജഹാൻപൂർ, ബരാബങ്കി, സിദ്ധാർത്ഥനഗർ, ബല്ലിയ, ഗോരഖ്പൂർ, ഉന്നാവോ, ഡിയോറിയ, ഹർദോയ്, അയോധ്യ, ബുദൗൻ, മഹാരാജ്ഗഞ്ച് എന്നീ ജില്ലകളാണത്.