നഗ്ന വീഡിയോകൾ പുറത്തുവിടുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി; ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള ഹർജിയിൽ പരാതിക്കാരി
21 January 2026

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് ബലാത്സംഗക്കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ ആരോപിച്ചു. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള ഹർജിയിൽ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പാലക്കാട്ടെ ഫ്ലാറ്റിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും യുവതി വ്യക്തമാക്കി. ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും ആത്മഹത്യ ഭീഷണി മുഴക്കിയെന്നുമാണ് ആരോപണം.
നഗ്ന വീഡിയോകൾ ചിത്രീകരിച്ചത് ജാമ്യം ലഭിച്ചാൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും, തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. നിലവിൽ മൂന്ന് യുവതികൾ രാഹുലിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.


