ജീവനുള്ളിടത്തോളം കാലം വയനാടിനോട് കടപ്പെട്ടിരിക്കുന്നു: രാഹുൽ ഗാന്ധി

single-img
11 April 2023

അയോ​ഗ്യനാക്കിയതിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഗംഭീര സ്വീകരണം. ബി.ജെ.പിക്കാർ എന്നെ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും എന്റെ വീട് കവർന്നെടുത്താലും ഞാൻ വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണെന്ന് വയനാട് മുൻ എം.പി രാഹുൽ ഗാന്ധി. സ്കെഎംജെ മൈതാനത്തു നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേണമെങ്കിൽ എന്റെ വീട് 50 തവണ നിങ്ങൾ എടുത്തുകൊള്ളൂ, എനിക്കതിൽ പ്രശ്നമില്ല. പ്രളയത്തിൽ നൂറുകണക്കിന് വീടുകൾ നഷ്ടമായ വയനാട്ടുകാരുടെ ഇടയിൽനിന്നാണ് ഞാൻ വരുന്നത്. അവർ എങ്ങിനെ അതിനെ അതിജീവിച്ചുവെന്നത് ഞാൻ കണ്ടറിഞ്ഞതാണ്. എംപി സ്ഥാനം കേവലം ഒരു സ്ഥാനം മാത്രമാണ്. ഭരണകൂടത്തിന് തന്റെ സ്ഥാനം ഇല്ലാതാക്കാം വീട് ഇല്ലാതാക്കാം എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനാകില്ല. ഇന്ത്യയെക്കുറിച്ചുള്ള രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. തന്നെ ഭയപ്പെടുത്താനാകില്ല എന്ന് ബിജെപിക്ക് മനസിലായിട്ടില്ല- രാഹുൽ ഗാന്ധി പാഞ്ഞു.

ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ഞാൻ പാ‍ർലമെന്റിലേക്ക് ചെന്നു. അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചു. ആ ചോദ്യം തുടർച്ചയായി ചോദിച്ചുകൊണ്ടിരുന്നു. ലോകത്തെ സമ്പന്നരുടെ പട്ടികയിൽ അദാനി എങ്ങനെയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയ‍ർന്നതെന്ന് ‍ഞാൻ ചോദിച്ചു. അദാനിയുമായുളള ബന്ധത്തെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി ചോദ്യങ്ങൾ പാർലമെന്റൽ ചോദിച്ചു. ഇന്ത്യയുടെ വിദേശ നയത്തെ അദാനിക്ക് പ്രയോജനപ്രദമാകും വിധം ദുരുപയോ​ഗം ചെയ്തതിന് കുറിച്ച് ചോദിച്ചു. എന്താണ് അദാനിയുമായി അദ്ദേഹത്തിനുള്ള ബന്ധം എന്ന് ചോദിച്ചു. പ്രധാനമന്ത്രി തന്റെ ചോദ്യത്തിന് മറുപടി തന്നില്ല – രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

മെഡിക്കൽ കോളജ്, രാത്രിയാത്ര അനുമതി, ബഫർ സോൺ ഭീഷണി നീക്കൽ എന്നിവ വയനാടിന്റെ അടിയന്തിരാവശ്യമാണ്. അതിന് വേണ്ടി എന്നും ഞാൻ നിലയുറപ്പിക്കും എന്നും രാഹുൽ പറഞ്ഞു