ഹിന്ദു സമൂഹത്തോട് രാഹുല്‍ ഗാന്ധി മാപ്പു പറയണം: വി മുരളീധരൻ


പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടത്തിയ പ്രസംഗം അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്‍ . പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഇന്ത്യന്‍ പാര്‍ലമെന്റ് ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്നും നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഷ്ട്രപതിയ്ക്കുള്ള നന്ദി അറിയിച്ചില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി .
രാഹുൽ തന്റെ പ്രസംഗത്തില്‍ വസ്തുതകള്‍ക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍ നടത്തി. മര്യാദകള്‍ ലംഘിച്ച കവല പ്രസംഗമായിരുന്നു നടത്തിയത്. ഹിന്ദു സമൂഹം ഹിംസയുടെയും വെറുപ്പിന്‍റേയും അസഹിഷ്ണുതയുടേയും വക്താക്കളാനെന്ന രാഹുലിന്റെ പരാമര്‍ശം അപലനീയമായമാണ്. ഈ പ്രസ്താവന പിന്‍വലിച്ച് ഹിന്ദു സമൂഹത്തോട് രാഹുല്‍ ഗാന്ധി മാപ്പു പറയണം.
രാഹുൽ ഗാന്ധിയുടെ പ്രസംഗം നടക്കുമ്പോള്‍ കേരളത്തിലെ എംപിമാര്‍ കൈയ്യടിച്ചത് കേരളത്തിന് നാണക്കേടാണ്. സംസ്ഥാനത്തെ ഹിന്ദുക്കളുടെ വോട്ടുകള്‍ ലഭിച്ചത് കൊണ്ടാണ് കേരളത്തിലെ എംപിമാര്‍ ജയിച്ചത്. എംപിമാര്‍ കൈയടിച്ചതോടെ മലയാളികള്‍ക്ക് അപമാനം ഉണ്ടായെന്നും മുരളീധരന്‍ പറഞ്ഞു.