എം ടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

single-img
26 July 2023

മലയാളത്തിന്റെ അഭിമാനമായ സാഹിത്യകാരൻ എം ടി വാസുദേവന്‍ നായരുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. മലപ്പുറം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ വച്ചാണ് ഇരുവരും കണ്ടത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

കൂടിക്കാഴ്ചയിൽ രാഹുല്‍ ഗാന്ധിക്ക് എം.ടി. സ്‌നേഹസമ്മാനമായി ഒരു പേന നല്‍കുകയും ചെയ്തു. എം.ടിയുടെ പുസ്തകങ്ങളെകുറിച്ചും സിനിമകളെക്കുറിച്ചും സംസാരിച്ച രാഹുല്‍, എം.ടിയുടെ നിര്‍മാല്യത്തെയും, വിഖ്യാതമായ നോവല്‍ രണ്ടാമൂഴത്തെയും പരാമര്‍ശിച്ചു.

ആരോഗ്യവും പൊതുവിഷയവുമെല്ലാം ഇരുവരുടേയും ചര്‍ച്ചയില്‍ കടന്നുവന്നു. എല്ലാ വര്‍ഷവും കര്‍ക്കകടകമാസം പതിവുള്ള ചികിത്സയ്ക്കായാണ് എം.ടി. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തിയത്.