പഴകി പുളിച്ച ആരോപണങ്ങളാണ് പിവി അൻവർ ഉന്നയിക്കുന്നത്: ബിനോയ് വിശ്വം

single-img
14 October 2024

ഏറനാട് നിയമസഭ സീറ്റ് കച്ചവടം ചെയ്ത് സിപിഐ നേതാക്കൾ ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന പി.വി. അൻവർ എംഎൽഎയുടെ ആരോപണത്തിന് മറുപടി പറയാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

അൻവറിന് എന്ത് രാഷ്ട്രീയമാണ് ഉള്ളത്. പഴകി പുളിച്ച ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. വെളിയം ഭാർഗവനെക്കുറിച്ച് പറയാൻ അൻവറിന് അർഹതയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐക്കെതിരെയും ബിനോയ് വിശ്വത്തിനെതിരെയും അൻവർ രംഗത്തെത്തിയ പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

അതേസമയം, ബിനോയ് വിശ്വം തനിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് പിവി അൻവർ ആരോപിച്ചിരുന്നു. ഒരു ഘട്ടത്തിൽ പണം വാങ്ങി ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചവരാണ് ബിനോയ് വിശ്വത്തിൻ്റെ സിപിഐയെന്നും അൻവർ വിമർശിച്ചിരുന്നു. 2021 ൽ ഏറനാട് മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കിയാൽ മുസ്ലീം ലീഗ് സ്ഥാനാർഥി തോൽക്കുമെന്നിരിക്കെ, തന്നെ പിന്തുണക്കാതിരിക്കാൻ മുസ്ലീം ലീഗിൽ നിന്നും സിപിഐ 25 ലക്ഷം രൂപ വാങ്ങിയെന്നും അൻവർ പറഞ്ഞിരുന്നു.