ഫഹദിന്റെ രംഗങ്ങൾ പൂർത്തിയായി; പുഷ്പ ദ റൂള്‍ പ്രദർശനത്തിനൊരുങ്ങുന്നു

single-img
18 May 2023

തെലുങ്ക് സൂപ്പർ താരം അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പയുടെ തുടർച്ച ‘പുഷ്പ ദ റൂളി’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടുതല്‍ വിപുലമാക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രീകരണം നിലവിൽ അവസാന ഭാഗത്തിലേക്ക് എത്തിയിരിക്കുകയാണ് . പുറത്തുവരുന്ന. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ഫഹദ് ഫാസിലിന്റെ രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു.

ഇതോടൊപ്പം നിര്‍ണായക രംഗങ്ങളുടെ ഷൂട്ട് അവസാനിച്ചെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഭാഗത്തിൽ എസ് പി ഭന്‍വര്‍ സിംഗ് എന്ന വില്ലന്‍ റോളിലെ ഫഹദിന്റെ പ്രകടനം കയ്യടി നേടിക്കൊടുത്തിരുന്നു. രണ്ടാം ഭാഗത്തിലും ഫഹദിന്റെ ഗംഭീര പ്രകടനമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സായി പല്ലവിയും വിജയ് സേതുപതിയും ഈ സിനിമയുടെ ഭാഗമാണ്. ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം ജനുവരിക്ക് ശേഷമാകും റിലീസെന്നാണ് സൂചന.