ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാര്‍ കത്തയക്കുമെന്ന് സിഐടിയു

single-img
19 February 2023

കെ എസ് ആര്‍ ടി സിജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിഐടിയു ആഭിമുഖ്യത്തിലുള്ള കെഎസ്ആര്‍ടിഇ രംഗത്ത്. ശമ്പള വിതരണം സംബന്ധിച്ച എംഡി ബിജു പ്രഭാകറിന്റെ ഉത്തരവ് സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ യൂണിറ്റിലും കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു.

ഇതിന്റെ ഭാഗമായി പൊതു ഗതാഗത ചലനത്തിന്റെ 85-ാം വാർഷിക ദിനമായ തിങ്കളാഴ്ച (20-02 – 2023) കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ വ്യവസായ – തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തും.

ചീഫ് ഓഫീസ് നടയിൽ പ്രതിഷേധ ധർണ്ണയും ,മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാരുടെ കത്തയയ്ക്കൽ ക്യാംപയിനും തുടക്കം കുറിക്കും. സംസ്ഥാന തല ഉദ്ഘാടനം സംഘടനയുടെ വർക്കിംഗ് പ്രസിഡന്റ് സികെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാവിലെ തിരുവനന്തപുരം നഗരത്തില്‍ നിന്നും പ്രതിഷേധ പ്രകടനമായി ചീഫ് ഓഫീസിൽ എത്തിയാണ് പ്രതിഷേധ ധർണ്ണ നടത്തുന്നത്.