എല്ലാ കേസുകളിലും പ്രതികൾക്ക് ശിക്ഷ വാങ്ങിച്ച് കാെടുക്കുക എന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി: ജഡ്ജി ഹണി എം വർഗീസ്

single-img
1 December 2022

എല്ലാ പ്രതികൾക്കും ശിക്ഷ വാങ്ങി നൽകലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം വർഗീസ്. പൊലീസ് കാെണ്ടുവരുന്ന എല്ലാ കേസുകളിലും പ്രതികൾക്ക് ശിക്ഷ വാങ്ങിച്ച് കാെടുക്കുക എന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി. അവർക്ക് ചുമതല സമൂഹത്തോടാണ്. സുപ്രീം കോടതി ഈ കാര്യം നിരവധി തവണ വ്യക്തമാക്കിയതാണെന്നും ജഡ്ജി ഹണി എം വർഗീസ് പറഞ്ഞു.

ജാമ്യം ലഭിക്കാൻ പ്രതിക്ക് അർഹത ഉണ്ടെങ്കിൽ പ്രോസിക്യൂട്ടർ അത് അംഗീകരിക്കണം. എന്നാൽ അങ്ങിനെ ചെയ്‌താൽ പഴി കേൾക്കുമെന്ന ഭീതിയാണ് പലർക്കുമെന്നും ഹണി വർഗീസ് പറഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയും നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജിയുമാണ് ഹണി എം വർഗീസ്.

പ്രോസിക്യൂട്ടർമാർക്കും അഭിഭാഷകർക്കും നിയമവിദ്യാർത്ഥികൾക്കുമായി നടന്ന ബോധവൽക്കരണ ക്ലാസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജഡ്ജി ഹണി എം വർഗീസ്.