അമേഠിയിലും റായ്‍ബറേലിയിലും പ്രിയങ്ക മത്സരിക്കില്ല; ഇനിയും തുറന്നുപറയാതെ രാഹുൽ

single-img
2 May 2024

നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റായിരുന്ന അമേഠിയിലോ റായ്‍ബറേലിയിലോ പ്രിയങ്ക ഗാന്ധി ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുറപ്പായി. തുടർന്ന് രാഹുല്‍ ഗാന്ധി mathsarikkumo എന്ന കാര്യത്തിൽ തീരുമാനം അറിയാനുള്ള അവസാന വട്ട ചര്‍ച്ചകളിലാണ് കോൺഗ്രസ്.

കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അമേഠിയിലോ റായ്‍ബറേലിയിലോ മത്സരിച്ച് വിജയിച്ചാല്‍ തന്നെയും താൻ വയനാടിനെ കയ്യൊഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് ഖര്‍ഗെ സൂചിപ്പിച്ചിരുന്നത്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സ്ഥരീകരണവും വൈകാതെ തന്നെ വരുമെന്നാണ് പ്രതീക്ഷ. നാളെ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയാണ്.