കേരളത്തിൽ സ്വകാര്യ ബസുകൾ ഈ മാസം 24 മുതൽ സമരത്തിലേക്ക്

single-img
16 May 2023

കേരളത്തിൽ സ്വകാര്യ ബസുകൾ ഈ മാസം 24 മുതൽ സമരത്തിലേക്ക്. ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകണമെന്നും വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നുമാണ് ബസുടമകളുടെ ആവശ്യം.

അതേസമയം, ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മാസങ്ങൾക്കു മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വിദ്യാർഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.