അഹമ്മദ് ദേവർകോവിലിനെ ലീഗിലെത്തിക്കാൻ പ്രാഥമിക ചർച്ച നടന്നു; റിപ്പോർട്ട്

single-img
2 June 2024

മുൻ മന്ത്രിയും ഇടതു മുന്നണിയിലെ ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർകോവിൽ മുസ്ലിം ലീഗിലേക്ക് പോകാൻ സാധ്യത . അദ്ദേഹത്തെ ലീഗിലെത്തിക്കാൻ കെ എം ഷാജി മുഖേന പ്രാഥമിക ചർച്ച നടന്നതായാണ് വിവരം.

മുസ്ലിം ലീഗ് നേതാവ് പി എം എ സലാമുമായി അഹമ്മദ് ദേവർകോവിൽ ചർച്ച നടത്തിയെന്നും കെ എം ഷാജിയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നതെന്നുമാണ് റിപ്പോർട്ട്.

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ തുടരണമെന്ന ഉപാധി അഹമ്മദ് ദേവർകോവിൽ മുന്നോട്ട് വെച്ചതായാണ് വിവരം. മുസ്ലിം ലീഗ് – സമസ്ത തർക്കത്തിൽ അഹമ്മദ് ദേവർകോവിൽ സ്വീകരിച്ച നിലപാട് നല്ല സൂചനയാണെന്നാണ് കെ എം ഷാജിയുടെ പ്രതികണം. അതേസമയം താൻ ചർച്ച നടത്തിയിട്ടില്ലെന്നും കെ എം ഷാജി പറഞ്ഞു.