കേന്ദ്രബജറ്റ് 2023-24; നിർദ്ദേശങ്ങൾ തേടാനുള്ള പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ ആരംഭിക്കും

single-img
21 November 2022

കേന്ദ്രബജറ്റ് 2023-24ലേക്കുള്ള പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ ആരംഭിക്കും. കേന്ദ്ര ധനമന്ത്രിയായ നിർമല സീതാരാമൻ വിദഗ്ദരുമായും വ്യവസായ പ്രമുഖരുമായും വെർച്വൽ മീറ്റിംഗുകൾ നടത്തും. ” പുതിയ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ച 2022 നവംബർ 21 മുതൽ ദില്ലിയിൽ വെച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ആരംഭിക്കും.”- ധനകാര്യാ വകുപ്പ് ട്വീറ്റ് ചെയ്തു.

രാജ്യത്തിന്റെ എല്ലാ വിഭാഗത്തിലുള്ള ചെലവുകളുടെയും ഫണ്ടിന്റെ ആവശ്യകതയെ കുറിച്ചും ബജറ്റിന് മുമ്പുള്ള യോഗങ്ങളിൽ ചർച്ച ചെയ്യുമെന്ന് ധനമന്ത്രാലയത്തിന്റെ ബജറ്റ് വിഭാഗം നേരത്തെ താനെ അറിയിച്ചിരുന്നു.

കേന്ദ്രത്തിലെ മോഡിമാന്ത്രിസഭയുടെയും ധനമന്ത്രി നിർമല സീതാരാമന്റെയും അഞ്ചാമത്തെ ബജറ്റും 2024 ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റും ആയിരിക്കും വരാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് വർഷത്തിൽ, സർക്കാർ പരിമിതമായ കാലയളവിലേക്ക് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കുന്നു. സാധാരണയായി ജൂലൈ വരെയാണ് ബജറ്റ് പാസാക്കുന്നത്.