പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ ജെയ്ക്കിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണേ’; ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെ അപേക്ഷ വിവാദമാകുന്നു

single-img
5 September 2023

ഇന്ന് ഉപതിരഞ്ഞെടുപ്പ് ദിനത്തിലും പുതുപ്പള്ളിയില്‍ വിവാദം തലപൊക്കി . പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വി.ചാണ്ടി സാറേ സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമേ..’ എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കുറിപ്പാണ് കല്ലറയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കാനാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പറയുന്നത്.

മെല്‍ബിന്‍ സെബാസ്റ്റ്യന്‍ ചമ്പക്കര എന്ന് പേരുള്ള ഒരു ഫേസ്ബുക്ക് ഐഡിയിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ തെരഞ്ഞെടുപ്പ് ആയതുകൊണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്ത് പോയി സഖാവ് ജെയിക്കിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥന സമര്‍പ്പിച്ചിട്ടുണ്ട്. പുണ്യാളന്‍ ഒര്‍ജിനല്‍ ആണോ എന്ന് എട്ടാം തീയതി അറിയാം’ എന്നാണ് മെല്‍ബിന്‍ കുറിപ്പിന്റെ ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.